പ്രധാന വാര്‍ത്തകള്‍
നെയ്യാറ്റിൻകര ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു

നെയ്യാറ്റിൻകര ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു. കുളത്തിന്റെ ഒരരികിലെ ബണ്ടിടിഞ്ഞ് ലോറി കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ധനുവച്ചപുരം ഐ.ടി, റെയിൽവേ റോഡ് നിർമാണത്തിന് ടാറുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവർ സഞ്ചു അദ്ഭുതകരമായി രക്ഷപെട്ടു.