അടുത്ത അഞ്ചു ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനനന്തപുരം ഒഴികെയുള്ള മറ്റ് ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്.തൃശൂര്‍ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതുമാണ് മഴ കനക്കാന്‍ കാരണം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള, മഞ്ചേശ്വരം മേഖലകളിലാണ്.കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ പൂമല ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം.വെള്ളിയാഴ്ച വരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരും.