കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ പദവി ബീനാ ജോബി നാളെ രാജി വയ്ക്കും
കട്ടപ്പന: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയാക്കിയതോടെ കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ പദവി ബീനാ ജോബി നാളെ രാജി വയ്ക്കും .ചൊവ്വാഴ്ച്ചയാണ് ചെയര്‍പേഴ്സണ്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയത്.എന്നാല്‍ എന്ന് രാജി സമര്‍പ്പിക്കുമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു ബീനയുടെ മറുപടി.അതേ സമയം പാര്‍ട്ടി എപ്പോള്‍ ആവശ്യപ്പെട്ടാലും അതിന് ഒരു മണിക്കൂറിനുള്ളില്‍ രാജി വയ്ക്കും എന്നും അവര്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ വികസന സെമിനാര്‍ നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച്ച വൈകിട്ടാണ് ജൂണ്‍ 30 ന് സ്ഥാനമൊഴിയാന്‍ ബീന സ്വയം തീരുമാനിച്ചത്.അക്കാര്യം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ വിളിച്ചറിയിക്കുകയും ചെയ്തതായി ബീനാ ജോബി പറഞ്ഞു.വ്യാഴാഴ്ച്ച 11 മണിക്ക് നഗരസഭാ സെക്രട്ടറിയ്ക്ക് രാജി കത്ത് കൈമാറും.ഭരണ കാലയളവില്‍ 3 വര്‍ഷം ഐ വിഭാഗത്തിനും 2 വര്‍ഷം എ വിഭാഗത്തിനും അദ്ധ്യക്ഷ സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.ധാരണയെ തുടര്‍ന്ന് ഐ വിഭാഗത്തിന് ആദ്യത്തെ 3 വര്‍ഷമാണ് ലഭിച്ചത്.
അതില്‍ ഒന്നര വര്‍ഷം വീതം 2 വനിതകള്‍ക്കായി വീതിച്ചു നല്‍കാനും തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ആദ്യ ടേമിലേക്ക് ബീന ജോബിയെ പരിഗണിച്ചത്. അടുത്ത ഒന്നര വര്‍ഷക്കാലയളവ് ഷൈനി സണ്ണിയാകും അദ്ധ്യക്ഷ സ്ഥാനം വഹിക്കുക എന്നാണ് സൂചന.അവസാന 2 വര്‍ഷം എ ഗ്രൂപ്പിലെ ബീന ടോമിയും ചെയര്‍പേഴ്സണാകാനാണ് സാദ്ധ്യത.