നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്ക് തെന്നിമാറി തേക്ക് മരത്തില്‍ ഇടിച്ചു നിന്നു
മുട്ടം: നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്ക് തെന്നിമാറി തേക്ക് മരത്തില്‍ ഇടിച്ചു നിന്നു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇന്നലെ വൈകുന്നേരം 3 ന് ശങ്കരപ്പിള്ളി ജങ്ഷന് സമീപമാണ് അപകടം .കാറിന് സാരമായ കേടുപാട് സംഭവിച്ചു. ഉപ്പുതറ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല.മുട്ടം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.ക്രെയിന്‍ ഉപയോഗിച്ച് കാര്‍ നീക്കം ചെയ്തു.മുട്ടം – കുളമാവ് റോഡ് അടുത്ത നാളില്‍ നവീകരിച്ചതിന് ശേഷം റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയരുമ്ബോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ചെറുതും വലുതുമായ 15 ല്‍ പരം വാഹനാപകടങ്ങളാണ് മുട്ടം-കുളമാവ് റൂട്ടില്‍ അടുത്ത നാളില്‍ സംഭവിച്ചത്.റോഡ് നവീകരിച്ചപ്പോള്‍ മിനുസം കൂടിയതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.ബ്രേക്ക് പിടിക്കുമ്ബോള് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വാഹനങ്ങള്‍ റോഡിലൂടെ തെന്നി മാറുകയാണ്.മഴയുള്ളപ്പോഴും വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.