സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ചാര്‍ജ് വര്‍ധന
തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ചാര്‍ജ് വര്‍ധന.
ചാര്‍ജ് വര്‍ധനക്കൊപ്പം ഗാര്‍ഹിക ഫിക്‌സഡ് ചാര്‍ജ് കൂടി വര്‍ധിപ്പിച്ചത് വൈദ്യുതി ഉപഭോക്‌താക്കള്‍ക്ക് ഇരട്ടി പ്രഹരമായി. നിലവിലുള്ളതിനേക്കാള്‍ 6.6 ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. 51 യൂണിറ്റ് മുതലുള്ളവര്‍ക്ക് വര്‍ധനയുടെ ഭാരം അനുഭവിക്കേണ്ട സ്‌ഥിതിയാണുള്ളത്.
രണ്ട് മാസത്തിന് ശേഷമുള്ള അടുത്ത ബില്ല് മുതല്‍ നിലവില്‍ നല്‍കിക്കൊണ്ടിരുന്നതില്‍ നിന്നും 150 മുതല്‍ 200 വരെ അധികം നല്‍കണം. കോവിഡും പ്രളയവും തീര്‍ത്ത ദുരിതക്കയത്തില്‍ നിന്നും കരകയറും മുമ്ബേ ഉണ്ടായ വൈദ്യുതി ചാര്‍ജ് വര്‍ധന കാര്‍ഷികമേഖലയായ ഇടുക്കിയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.
കെട്ടിട നികുതി, ഇന്ധനവില, പാചക വാതകം, ബസ് ചാര്‍ജ്- ഓട്ടോക്കൂലി വര്‍ധനവ്, പച്ചക്കറി – പലവ്യഞ്‌ജനങ്ങള്‍ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് എന്നിവക്ക് പുറമേയാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.
വിലക്കയറ്റത്തിന് പുറമേ തൊഴിലില്ലായ്‌മ കൂടി രൂക്ഷമായതോടെ സാമ്ബത്തിക വരുമാനത്തിലുണ്ടായ ഇടിവും പലരേയും പ്രതിസന്ധിയില്‍ ആഴ്‌ത്തിയിരിക്കുകയാണ്.
കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ കാര്‍ഷികോല്‍പ്പങ്ങളുടെ വിലയിടിവ് പലരുടേയും ജീവിതം ദുരിതപൂര്‍ണമാക്കുന്നതിനിടെയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധനവ്.
എ.സി., വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രൈന്‍ഡര്‍, ഓവന്‍, മോട്ടോര്‍, ഫാന്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനവ് താങ്ങാവുന്നതിലുമപ്പുറമാകും. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് വൈദ്യുതി വാഹനങ്ങളിലേക്ക് തിരിഞ്ഞവര്‍ക്കും ചാര്‍ജ് വര്‍ദ്ധന സാമ്ബത്തിക ഭാരം കൂട്ടും. ചാര്‍ജിങ് സേ്‌റ്റഷനിലെ നിരക്ക് വര്‍ധിപ്പിക്കുന്നതാണ് ഇവര്‍ക്ക് തിരിച്ചടിയായി മാറുന്നത്.
കാര്‍ഷിക മേഖലയില്‍ നിരക്കുവര്‍ധനവ് ബാധകമല്ലെന്ന് പറയുമ്ബോഴും കാര്‍ഷിക മേഖലയിലെ ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കഷ്‌ടപ്പെടുന്ന ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനം വലിയതോതിലില്ല എന്നതാണ് യാതാര്‍ഥ്യം. നഗര – ഗ്രാമ വ്യത്യാസമില്ലാതെ വ്യാപാരസ്‌ഥാപനങ്ങളേയും നിരക്ക് വര്‍ധനവ് സാരമായി ബാധിക്കും. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ളതിനേക്കാളും കൂടിയ തോതിലാവും വ്യാപാര വാണിജ്യ മേഖലയെ നിരക്ക് വര്‍ധന ബാധിക്കുക. സാമ്ബത്തിക മേഖലയിലെ മാന്ദ്യവും അസംസ്‌കൃത സാധനങ്ങളുടേ വിലവര്‍ധനവും മൂലം പല സ്‌ഥാപനങ്ങളും അടച്ച് പൂട്ടലിന്റെ വക്കിലാണ്. ഇതിനിടയിലാണ് വൈദ്യുതിനിരക്ക് വര്‍ധനവ് കൂടി വന്നത്.