ആരോഗ്യംപ്രധാന വാര്‍ത്തകള്‍
മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന


ജനീവ: മുപ്പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ച മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. വൈറസിന്റെ പേരിന്റെ വിവേചനപരമായ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
മങ്കിപോക്സിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തുകയാണെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ പേര് ലോകാരോഗ്യ സംഘടന ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ലോകത്താകമാനം 1,600 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.