കേരള ന്യൂസ്
ഇ.പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ സുധാകരനെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്


തിരുവനന്തപുരം: ഇ.പി ജയരാജന് നേരെ 1995ലുണ്ടായ വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ തന്നെയാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീർ. സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഷഫീർ ഇക്കാര്യം പറഞ്ഞത്.
ആരാണ് കെ.സുധാകരൻ എന്ന് ചോദിച്ചാൽ ജയരാജൻ കഴുത്തിന് പിന്നിലെ മുടിയൊന്ന് മാറ്റി തടവിക്കാണിച്ചു തരും എന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം.