ഇടുക്കി
പോക്‌സോ കേസിൽ കുമളി മുരിക്കടി ആര്യാഭവൻ റെജിക്ക് (സുരേഷ്-33) മൂന്നുവർഷം കഠിന തടവും 25000 രൂപ പിഴയും.


കട്ടപ്പന : പോക്‌സോ കേസിൽ കുമളി മുരിക്കടി ആര്യാഭവൻ റെജിക്ക്(സുരേഷ്-33) മൂന്നുവർഷം കഠിന തടവും 25000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസത്തെ അധിക തടവുകൂടി അനുഭവിക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെയുണ്ടായ അതിക്രമ കേസിലാണ് വിധി. 2018ൽ കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസിന്റെ വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.