6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രക്ഷകരെ ആദരിക്കൽ വ്യത്യസ്തമായി



P4(Public Platform for Prosparity of People) കൂട്ടായ്മയിലെ അംഗങ്ങള്‍ അഗ്നിരക്ഷാ സേനാംഗങ്ങളെ ആദരിച്ചത് വ്യത്യസ്തമായി P4 കൂട്ടായ്മയുടെ പ്രവർത്തകർമൂലമറ്റം ഫയര്‍ സ്റ്റേഷനിലെത്തിയാണ്
സേനാംഗങ്ങളെ ആദരിച്ചത്. മൂലമറ്റത്തെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ അവസരോചിതവും, നിസ്തുല വുമായ സേവന-രക്ഷാപ്രവര്‍ത്തനങ്ങൾക്കാണ് ആദരവ് നൽകിയത്. ത്രിവേണി നദീസംഗമ സ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളിലേയും, വാഗമണ്‍ റൂട്ടിലെ ചാത്തന്‍പാറയിലുണ്ടാകുന്ന അപകടങ്ങളിലേയും സേനാംഗങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസം ചാത്തന്‍പാറയിലുണ്ടായ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷിച്ച് റോഡിലെത്തിച്ചത് നാലുമണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ്. സഞ്ചാരികള്‍ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന മദ്യക്കുപ്പിച്ചില്ലൂകള്‍ക്കും, വിഷപ്പാമ്പുകള്‍ക്കും, മാലിന്യക്കൂമ്പാരത്തിനും ഇടയിലൂടെയാണ് ഇവര്‍ കൊക്കയുടെ അടിത്തട്ടിലേക്ക് ഓരോ ജീവനും തേടി ഇറങ്ങിച്ചെല്ലുന്നത്. ദുരന്തരംഗങ്ങളിലേക്ക് പാഞ്ഞെത്തി ദുരന്തബാധിതരേയും കൊണ്ട് തിരികെ പായുന്ന ഈ സേനാംഗങ്ങളെ സമൂഹം വേണ്ടതുപോലെ പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം.
ത്രിവേണി സംഗമത്തില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് രക്ഷയൊരുക്കുന്നതിന് കരയില്‍ നിന്നും വെള്ളത്തിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ റോപ്പും, ലൈഫ് റിംഗുകളും സ്ഥാപിച്ചാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ അസീസ് പറഞ്ഞു. P4 ചീഫ് അഡ്മിൻ സന്തോഷ് രാജേന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബി ജോമോന്‍ ഉൽഘാടനം ചെയ്തു പഞ്ചായത്തംഗം സിനി തോമസ്, റിട്ട. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എൻ.ബി.വിജയൻ, കബീർ, റിട്ട. അദ്ധ്യാപകരായ റോയി ജെ.കല്ലറങ്ങാട് ഈപ്പച്ചൻ മണിമല എന്നിവർ ആശംസകൾ നേർന്നു.
റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ സി.എം ജോൺസൻ, ഡോ.രാധാകൃഷ്ണന്‍,മുൻ സംസ്ഥാനഫുട്ബോള്‍ താരം ഗണേശന്‍, മാധ്യമ പ്രവർത്തകൻ
ജോയ് കിഴക്കേല്‍, പൊതുപ്രവർത്തകരായ എംഡി ദേവദാസ്, ബേബി കുഴിഞ്ഞാലിൽജോസ് ഇടക്കര, ബാബു സാമുവൽ, മോഹനൻ ഉണ്ണിത്താൻ, സേവിയർ, ആൻസി ബാബു, പി.ഏ.വേലുക്കുട്ടൻ, യൂട്യൂബ്
വ്ളോഗർ ടിജോ ജോർജ് തുടങ്ങിയ P4 അംഗങ്ങൾ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ചാത്തൻപാറയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത ലഭിക്കാൻ മൂലമറ്റം, തൊടുപുഴ ഫയർസ്റ്റേഷനിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചതായി അഗ്നി രക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു
ഫയർഫോഴ്സിൻ്റെ പ്രവർത്തനങ്ങൾക്ക് P4 ൻ്റെ പൂർണ സഹായം വാഗ്ദാനം ചെയ്താണ് അറക്കുളത്തെ പുതിയ കൂട്ടായ്മയുടെ പ്രവർത്തകർ പിരിഞ്ഞത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!