San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു



മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്ക്. താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈൻ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. സർക്കാരിനെ മറച്ചുവച്ച് ലൈസൻസ് അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി എം ലിജു. മുഖ്യമന്ത്രിയെയുംചീഫ് സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിക്കും. ജൂൺ മാസത്തിൽ നൽകിയ ബാർ അപേക്ഷയിൽ കമ്മീഷണർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് എല്ലാം നിയമ പ്രകാരമെന്നാണ് കമ്മീഷണർ വിശദമാക്കിയത്.

ഓഗസ്‌റ്റിൽ വന്ന അപേക്ഷ സർക്കാരിന്ന് കൈമാറി. അതിൽ നടപടി വേണ്ടെന്ന് സർക്കാർ അറിയിച്ചിട്ടും ഫയൽ നീക്കിയെന്നാണ് കമ്മീഷണർക്കെതിരെയുയരുന്ന ആക്ഷേപം. ലൈസന്‍സ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, ഷിബു പിഎൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button