കേരള ന്യൂസ്
ഹർത്താൽ; കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ
കണ്ണൂർ : വനാതിർത്തിയിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചതിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ. വൈകീട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന ബഹുജനറാലി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.