Idukki വാര്‍ത്തകള്‍
ആർ മണിക്കുട്ടൻ്റെ സമരത്തിന് ജനപിന്തുണ ഏറുന്നു
ഹൈറേഞ്ച് NSS യൂണിയൻ പ്രസിഡൻ്റായിരുന്ന ആർ മണിക്കുട്ടൻ നെടുങ്കണ്ടം ഓഫീൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ ഏറുകയാണ്.
ഭരണ സമിതിയുടെ കാലാവധി 6/04/2022 ൽ അവസാനിക്കുമെന്നും ഇലക്ഷൻ നടത്തണമെന്നും കാണിച്ച് 10/02/2022 ൽ കൂടിയ കമ്മറ്റി കരയോഗം രജിസ്ടർക്ക് കത്ത് അയച്ചിരുന്നു.
ഇതിൻ്റ് പകർപ്പ് ഇടുക്കി ലൈവിന് ലഭിച്ചു ‘
എന്നാൽ തിരഞ്ഞെടുപ്പിനെ ഭയന്ന് ഏകപക്ഷീയമായി ഭരണ സമിതിയെ പിരിച്ചുവിട്ട ജനറൽ സെക്രട്ടറിയുടെ നടപടിക്കെതിരെ വിവിധ കരയോഗങ്ങൾ പ്രമേയം പാസാക്കായിരുന്നു.
ശ്രീ പത്മനാഭപുരം പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകിയ ചെമ്പകപ്പാറ കരയോഗം പ്രസിഡൻ്റ് ഒ.എസ് പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ കരയോഗം അംഗങ്ങൾ ആർ മണിക്കുട്ടന് പിന്തുണ അറിയിച്ചു.