വാർത്താസമ്മേളനത്തിൽ പൊട്ടിത്തറിച്ച് നടൻ ഷൈന്‍ ടോം ചാക്കോ


എറണാകുളം : ‘അടിത്തട്ട്’ എന്ന സിനിമയുടെ വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ . സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്ന് ‘കുറുപ്പിനെ’ ഒഴിവാക്കിയ വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം സിനിമകൾ കണ്ടതെങ്ങനെയെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. മലയാള സിനിമകളെ മലയാളികൾ തന്നെ വിലയിരുത്തണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു.
സർ, ഒരാൾക്ക് എങ്ങനെയാണ് ഇത്രയധികം സിനിമകൾ കാണാൻ കഴിയുന്നത്? പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടും വായ തുറന്നു ചോദിക്കണം. എത്ര സിനിമകൾ ഉണ്ട്? 160 സിനിമകൾ കാണാൻ എത്ര ദിവസമെടുക്കും? ഒരു ദിവസം കൊണ്ട് എല്ലാ സിനിമകളും കാണാൻ കഴിയില്ല. വിലയിരുത്തണമെങ്കിൽ, നിങ്ങൾ ഒരേസമയം ഇരുന്ന് നോക്കണം.നമ്മുടെ നാട്ടിൽ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ.അഞ്ച് ദിവസം കൊണ്ട് 160 സിനിമകൾ കണ്ടാൽ ഒരു വ്യക്തിക്ക് എന്ത് സംഭവിക്കും? അതും വേറൊരു ഭാഷയിലെ സിനിമ.
ചിത്രത്തിലെ ഭാസി പിള്ള എന്ന കഥാപാത്രത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിക്കാതിരുന്നത് കള്ള് കുടിച്ചതും പുകവലിയും കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.