കേരള ന്യൂസ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും പുറത്തും മത്സ്യബന്ധനം നിരോധിച്ചു. മൺസൂൺ കാറ്റും വടക്കൻ കേരളത്തിൽ നിന്ന് തെക്കൻ ഗുജറാത്തിലേക്ക് നിലനിൽക്കുന്ന ന്യൂനമർദ്ദ പാതയുമാണ് മഴയ്ക്ക് കാരണം.









































































