കേരള ന്യൂസ്
ഇടുക്കി ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ


തൊടുപുഴ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.