സ്റ്റേറ്റ് എൻ. ബി. എസ്. എംപ്ലോയീസ് കളക്ടീവ് കേരള എന്ന സർവീസ് സംഘടനയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
ചെറുതോണി: സ്റ്റേറ്റ് എൻ. ബി. എസ്. എംപ്ലോയീസ് കളക്ടീവ് കേരള എന്ന സർവീസ് സംഘടനയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഉണർത്തു സമരം എന്ന പേരിൽ സംഘടിപ്പിച്ച സമരപരിപാടികൾ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻറ് രതീഷ് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനസ്ഥാപിക്കുക പദ്ധതിയെ സംബന്ധിച്ചുള്ള പുന: പരിശോധന റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് കളക്ടീവ് കേരള യുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കൽ സമര പരിപാടികൾ സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ പഞ്ചായത്ത് കവാടത്തിൽ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷമാണ് ധർണ്ണ സമരം നടത്തിയത്.
ഇടുക്കി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ടി.വി. അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ജോബി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ അൻസാ സി.പി. മറ്റ് നേതാക്കളായ ആൻറണി , ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജില്ലയുടെ വിവിധ മേഖലയിൽ നിന്നുള്ള നിരവധിപേർ സമര പരിപാടികളിൽ പങ്കെടുത്തു.