ഞാൻ ഇപ്പോൾ മുങ്ങാം,ഒരു കൊല്ലം കഴിഞ്ഞാലും എന്റെ പൊടി പോലും കണ്ടെത്താൻ കഴിയില്ല,എന്നിട്ടാ പിണറായി വാചകം അടിക്കുന്നത്
തൃക്കാക്കര :ഞാൻ ഇപ്പോൾ മുങ്ങാം,ഒരു കൊല്ലം കഴിഞ്ഞാലും എന്റെ പൊടി പോലും കണ്ടെത്താൻ കഴിയില്ല,എന്നിട്ട പിണറായി വാചകം അടിക്കുന്നത.പിണറായി എന്നെ ഒരു ചുക്കും ചെയ്യില്ല.ഇല്ലെങ്കിൽ ഞാൻ മുങ്ങിയിട്ട് നാല് ദിവസമായിട്ടും എന്റെ പൊടി പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നിട്ടാ വല്യ വർത്തമാനം പറയുന്നത്.സുറിയാനി ക്രിസ്ത്യാനികളുടെ വീട്ടിൽ റോഷി അഗസ്റ്റിൻ പോകും ,ലത്തീൻ ക്രിസ്ത്യാനിയുടെ വീട്ടിൽ ആന്റണി രാജു പോകും ,ഈഴവരുടെ വീട്ടിൽ മണിയാശാൻ പോകും.,മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസും ,ദേവർ കോവിലും പോകും എന്നിട്ടാ പറയുന്ന പി സി ജോർജ് വർഗീയ വാദിയാണെന്ന് .പോപ്പുലർ ഫ്രണ്ട് കാരന് ആലപ്പുഴയിൽപ്രകോപന പ്രകടനം നടത്താൻ അനുമതി കൊടുത്തിട്ട് ഇപ്പോൾ പറയുന്നത് പി സി ജോർജ് വർഗീയ വാദിയാണെന്ന്. പിണറായി വെറും സ്റ്റാലിനിസ്റ്റാണ്.പിണറായിക്കെതിരെ മിണ്ടുന്നവൻ പോക്കാ.സ്റ്റാലിൻ മരിച്ചപ്പോൾ മരിച്ചെന്നു പറയാൻ ഡോക്ടർ വിസമ്മതിച്ചു,കാരണം എങ്ങാനും എഴുന്നേറ്റു വന്നാൽ എന്നെ കൊല്ലും അതാ വിസമ്മതിച്ചത് എന്നാണ് ഡോക്ടർ പറഞ്ഞത്.വെണ്ണലയിൽ പറഞ്ഞത് തെറ്റാണെന്നു തോന്നുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അത് കുറഞ്ഞു പോയെന്നാ എന്റെ അഭിപ്രായം. മോദിജി പ്രധാന മന്ത്രി ആയപ്പോൾ ഇന്ത്യാ ക്കാർക്ക് വിലയുണ്ടായി.സായിപ്പന്മാർക്കൊന്നും ഇന്ത്യ ക്കാരനെ കണ്ണിൽ കേറിയേലായിരുന്നു.ഇപ്പോൾ കേറാറാ യി.ചൈനയിൽ പോലും ഇന്ത്യ ക്കാർ രണ്ടാം തരാം പൗരന്മാരായിരുന്നു.മോദിജി വന്നതിൽ പിന്നെ അതൊക്കെ മാറി ഇപ്പോൾ വലിയ ബഹുമാനമാണെന്നും പി സി ജോർജ് പറഞ്ഞു..