പ്രധാന വാര്‍ത്തകള്‍
പോക്സോ കേസിൽ വയോധികന് തടവ് ശിക്ഷ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് കഠിന തടവും പിഴയും. പുളിയൻമല അമ്പലമേട് പ്ലാപ്പള്ളിയിൽ വർഗീസിനെ(45) ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്.
പോക്സോ ആക്ട് പ്രകാരം 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ഐപിസി പ്രകരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
2019ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വണ്ടൻമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.