ജൂണ്‍ ഒന്നിന് സ്ക്കൂള്‍ തുറക്കുമെന്നിരിക്കെ സ്ക്കൂള്‍ പരിസരത്ത് ജൂണ്‍ 12 വരെ കാര്‍ണിവല്‍ സംഘടിപ്പിക്കാൻ ഒരുങ്ങി ഏലപ്പാറ ഗ്രാമപഞ്ചായത്ത്
സ്കൂൾ കെട്ടിടങ്ങളോ – ഗ്രൗണ്ടോ സ്കൂൾ അധികാരിയുടെ അനുവാദമില്ലാതെ നൽകരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് പഞ്ചായത്തിന്റെ ഈ ഈ നടപടി. അതേസമയം ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏലപ്പാറ പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ പ്രവർത്തനം ടൈഫോർഡ് ടീ എസ്റ്റേറ്റ് വിട്ടുനല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. തുടർന്ന് ഈ സ്ക്കൂളും കാമ്പൗണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടുത്തെ നിയമനങ്ങള്‍ പി.എസ്.സി വഴി ആക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് സ്ക്കൂളിന്റെ അറ്റകുറ്റപണികളും പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്.
സ്കൂൾ ഏലപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെന്നും അതിനാൽ സ്ക്കൂള്‍ ഗ്രൗണ്ട് ഏലപ്പാറ ഫെസ്റ്റ് നടത്തുന്നതിനായി 24/05/22 മുതല്‍ 12/06/22 വരെ വിട്ടുനല്കണമെന്നും ഗ്രാമപഞ്ചായത്ത് ഉത്തരവിറക്കി സ്കൂൾ അധികൃതരെ അറിയിച്ചു. ഉടൻതന്നെ കാർണിവൽ നടത്തുന്നതിനുള്ള സാധനസാമഗ്രികള്‍ സ്ക്കൂള്‍ പരിസരത്ത് ഇറക്കുകയും ചെയ്തു.കോൺഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ സ്കൂൾ ഗേറ്റിന്റെ ചങ്ങലയും താഴും തകര്‍ത്ത് വാഹനങ്ങളിൽ സാധന സാമഗ്രികൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. സ്ക്കൂള്‍ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ പ്രവർത്തനം ചോദ്യം ചെയ്യിത പി.റ്റി.എ പ്രസിഡന്റിനെ കൈയേറ്റം ചെയ്യുകയും ഹെഡ്മാസ്റ്ററെ അസഭ്യ വര്‍ഷം നടത്തുകയുമുണ്ടായി.
തുടർന്ന് സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിനും കളക്റ്റർക്കും പരാതി സമർപ്പിച്ചു. സ്ക്കൂള്‍ കെട്ടിടവും പരിസരവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അല്ലാതെ ഉപയാഗിക്കാന്‍ പാടില്ലായെന്ന പാതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും, ഹൈക്കോടതിയുടെ വിധികളും മറികടന്നാണ് ഈ നീക്കം നടക്കുന്നത്. പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രധിഷേധം ശക്തമാവുകയാണ്. ജൂണ്‍ ഒന്നിന് സ്ക്കൂള്‍ തുറക്കുമെന്നിരിക്കെ സ്ക്കൂള്‍ പരിസരത്ത് ജൂണ്‍ 12 വരെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത് തികച്ചും അനുചിതവും അപകടകരവുമാണെന്നും ആക്ഷേപം ഉയരുന്നു.