6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആകാശവാണിയിൽ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം



ആകാശവാണി ദേവികുളം നിലയം പ്രക്ഷേപണത്തിന്റെ മുപ്പതാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ 18 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നു.

കഥ, കവിത, ലളിതഗാനാലാപനം എന്നിവയിലാണ് അവസരം.

സ്വന്തമായി എഴുതിയ, മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത കഥയോ കവിതയോ വായിക്കുമ്പോൾ പത്ത് മിനിറ്റ് വരുന്നവയായിരിക്കണം. കവിതകൾ ഒന്നിലധികം ആകാം. രചനകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ പ്രോഗ്രാം മേധാവി, ആകാശവാണി, ദേവികുളം 685613 എന്ന വിലാസത്തിലോ ജനുവരി 31 ന് മുൻപ് നിലയത്തിൽ ലഭിക്കും വിധം അയയ്ക്കുക.

ലളിതഗാനങ്ങൾ ഏതെങ്കിലും ഉപകരണത്തിന്റെ (കീ ബോർഡ്/ ഗിറ്റാർ) അകമ്പടിയോടെയോ അല്ലെങ്കിൽ ശ്രുതിയുടേയും താളത്തിന്റേയും അകമ്പടിയോടെയോ പാടി 82 81 200 715 എന്ന whatsapp നമ്പറിൽ ജനുവരി 31 ന് മുൻപ് നിലയത്തിൽ ലഭിക്കും വിധം അയയ്ക്കുക. ചലച്ചിത്രഗാനങ്ങളുടെ ശബ്ദലേഖനം സ്വീകരിക്കില്ല.

നിങ്ങളുടെ രചനകളുടേയും ശബ്ദലേഖനങ്ങളുടേയും ഒപ്പം പേരും വിലാസവും പ്രായം തെളിയിക്കുന്ന രേഖയുടെ പകർപ്പും തിരികെ ബന്ധപ്പെടാനുള്ള ഫോൺ/ മൊബൈൽ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!