ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്
ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്.
ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ തള്ളിയാണ് വകുപ്പുതല വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പാണ് ഉദ്യോഗസ്ഥ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഇടുക്കി ജില്ലയില്‍ പട്ടയം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടത്തിയതായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫിനെ സസ്‌പെന്റ് ചെയ്തിരുന്നു.
വിന്‍സന്റ് ജോസഫ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സോജന്‍ പുന്നൂസ്, സെക്ഷന്‍ ക്ലര്‍ക്കുമാരായ വഹീദ, ജെസിമോള്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാരിപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത്.