എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് ഈ പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
എസ്‌ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങൾ ജാഗ്രത പാലിക്കാൻ പിഐബി ട്വിറ്റര്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. തട്ടിപ്പുകാർ ഇത്തരം അലേർട്ടുകൾ എസ്എംഎസുകളിലൂടെ അയക്കുന്നതാണ് ഈ തട്ടിപ്പില്‍ ആദ്യം ചെയ്യുന്നത്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഈ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.പിഐബി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.”നിങ്ങളുടെ @TheOfficialSBI അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി പ്രചരിക്കുന്ന ഒരു സന്ദേശം #FAKE ആണ്”. സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും പിഐബി ഷെയര്‍ ചെയ്തിട്ടുണ്ട്.