മഴക്കെടുതി നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.


മഴ കൂടുതല്‍ ശക്തമായാല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പറഞ്ഞു.
അതി തീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്.
ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്.
കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ ( Red, Yellow, Orange Alert ) പ്രഖ്യാപിച്ചു.