പീരിമേട്
ഇടുക്കി കുമളിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതോടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു.
കുമളി ഒന്നാം മൈൽ മുളമൂട്ടിൽ സുബിന്റെ മകൻ ജോഹാൻ എം.അജിത് (ഇട്ടിച്ചൻ-2) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ 11ന് കുമളി ലൂർദ് മാതാ പള്ളിയിൽ. മാതാവ് ജിൻസി