ദേവികുളം
ലോറിയിൽ തടി കയറ്റുമ്പോൾ അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു
രാജാക്കാട്: ലോറിയിൽ തടി കയറ്റുമ്പോൾ ഉണ്ടായ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. തോണ്ടിമല സ്വദേശി ശരവണൻ (44) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അപകടം.ലോറിയിലേക്ക് മര ഉരുപ്പടികൾ കയറ്റാനായി ഉപയോഗിച്ചിരുന്ന താങ്ങ് തടി തെന്നി മാറിയതോടെ വലിയ തടികൾ ശരവണൻ്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരവണനെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്ക്കാരം നടത്തി.ഭാര്യ സിനിമോൾ ,മക്കൾ: ഇന്ദു, അജയ്.