നാട്ടുവാര്‍ത്തകള്‍
അഖിലകേരള വോളി ബോൾ ടൂർണമെന്റ്….
യുവ ക്ലബ് വെള്ളയാംകുടിയുടെ വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന അഖിലകേരള വോളി ബോൾ ടൂർണമെന്റ് നടത്തിപ്പിനായി വെള്ളയാംകുടിയിൽ ജനകിയ സ്വാഗതസംഘം രൂപീകരിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഷൈനി സണ്ണി ചെറിയാൻ, ബീനാ സിബി, രജിതാ രമേശ്, പ്രശാന്ത് രാജു എന്നിവരെ രക്ഷധികാരികൾ ആയി തിരഞ്ഞെടുത്തു. ഈ ടൂർണമെന്റ്, ഏറ്റവും ഭംഗിയായും ചിട്ടയായും നടത്തുവാൻ പ്രസ്തുത യോഗം തീരുമാനിച്ചു.
യോഗത്തിൽ, കൗൺസിലർമാർ, വ്യാപാര-വ്യവസായി ഏകോപന സമിതി വെള്ളയാകൂടി, ഓട്ടോ തൊഴിലാളി യൂണിയൻ, ഹെഡ് ലോഡ് വർക്കേഴ്സ്, കോൺഗ്രസ്, സി പി എം, ബിജെപി പ്രതിനിതികൾ, വോയ്സി ഓഫ് വെള്ളയാകുടി വാട്സാപ്പ് കൂട്ടായ്മ പ്രതിനിതികൾ, യുവ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.കേരളത്തിലെ പ്രമുഖരായ 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മെയ് മാസം 14,15 തിയതികളിൽ ഉച്ച കഴിഞ്ഞു 3 മുതൽ ആയിരിക്കും.