സംസ്ഥാന പാതയോരങ്ങളെ മനോഹരമാക്കി വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപ്പൂക്കൾ…


സംസ്ഥാന പാതയോരങ്ങളെ മനോഹരമാക്കി വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപ്പൂക്കൾ ഹൈറേഞ്ച് യാത്രക്കാർക്ക് വ്യത്യസ്ത അനുഭവമാകുന്നു. തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിലാണ് വ്യത്യസ്തയിനം കോളാമ്പിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.
തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുമ്പോൾ കുളമാവിന് സമീപം പാറമടയിൽ എത്തുമ്പോഴാണ് കോളാമ്പി പുക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹര കാഴ്ച്ച കാണാനാവുന്നത്. ഏറെ കാലങ്ങളായി കുളമാവിന്റെ പാതയോരങ്ങളിൽ വളർന്നു നിന്ന ഈ ചെടികൾ കാട്ടുചെടിയാണന്നാണ് പ്രദേശവാസികളും കരുതിയത്. പിങ്കു നിറത്തിലും വെള്ള നിറത്തിലുമുള്ള പൂക്കളാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്നത്.
സംസ്ഥാന പാതയിലെ യാത്രക്കാരും പൂക്കൾ കാണുവാനായി വാഹനം വഴിയിലൊതുക്കി ഇറങ്ങും.
ലാറ്റിനമേരിക്കൻ രാജ്യമായ കൊളമ്പിയയിൽ കണ്ടുവരുന്ന. ബ്രഹ്മാൻസിയ എന്ന ചെടിയാണിത്. ഗ്രാമഫോണിന്റെ ആകൃതിയാലാണ് ഇതിന്റെ പുക്കൾ . എന്തായാലും സംസ്ഥാനപാതയോരത്തേ ഈ മനോഹര കാഴ്ച്ച പുതിയൊരു അനുഭവമാണന്നാണ് ഹൈറേഞ്ച് യാത്രക്കാരും പറയുന്നത്.