പ്രധാന വാര്‍ത്തകള്‍
ബാങ്ക് അവധി

ശനി, ഞായര്‍ (26, 27) ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. 28നും 29നും ദേശിയ പണിമുടക്കാണ്. സംസ്ഥാനത്ത് ബാങ്കിങ് മേഖലയിലെ ജീവനക്കാരാകെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ ഇടപാടുകള്‍ തടസപ്പെടും. 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ഏപ്രില്‍ ഒന്നിന് വര്‍ഷാന്ത്യ കണക്കെടുപ്പിന് ബാങ്ക് അവധിയാണ്. രണ്ടാം തിയതി പ്രവൃത്തി ദിനമാണ്. മൂന്നാം തിയതി ഞായറാഴ്ച അവധിയാണ്.