

അടിമാലി: അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പട്രോളിംഗിനിടയിൽ മെഴുകുംചാൽ -അമ്മാവൻ കുത്ത് ഭാഗത്ത് വച്ച് KL 32 H 8592 നമ്പർ യമഹ ബൈക്കിൽ 7 കിലോഗ്രാം ഉണക്ക ഗഞ്ചാവ് കടത്തിക്കൊണ്ടു വന്നത് കണ്ടു പിടിച്ച് കേസ് രജിസ്റ്റർ ചെയ്തു .. ആലപ്പുഴ ജില്ലയിൽ ചേർത്തല കഞ്ഞിക്കുഴി പതിനൊന്നാം മൈൽ കരയിൽ ചിറപ്പുറത്ത് കിരൺ കിഷോർ (20),ആലപ്പുഴ ജില്ലയിൽ ചേർത്തല കഞ്ഞിക്കുഴി കണിച്ചുകുളങ്ങര സ്വദേശി കണിയാപള്ളിൽ വീട്ടിൽ ശ്യാംലാൽ (20)ശാന്തകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. ബൈക്കും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനാണ് കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചു.കിരൺ കിഷോർ പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയായി മുൻപ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഗഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ, കെ പി ബിനു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി റോയിച്ചൻ, മീരാൻ കെ എസ് ,ശ്രീജിത്ത് എം എസ്, രാഹുൽ കെ രാജ് എന്നിവർ പങ്കെടുത്തു..