Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പൾസ് പോളിയോ ; 1021 ബൂത്തുകളിലൂടെ തുള്ളിമരുന്ന് വിതരണം ചെയ്തു 



ഇടുക്കി ജില്ലയിൽ ഒമ്പത് ഹെൽത്ത്‌ ബ്ലോക്കുകളിലെ 1021 ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നിർവ്വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ബൂത്തുകളിൽ പൾസ് പോളിയോ തുള്ളി മരുന്ന് നൽകിയത്. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.

സംസ്ഥാനത്ത് 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവർത്തകരേയും അതത് കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരുന്നു. കോവിഡ് ബാധിച്ച കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് നാലാഴ്ച കഴിഞ്ഞാണ് പോളിയോ തുള്ളിമരുന്ന് നൽകാവുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിച്ചത്. കേരളത്തിൽ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഓ. ഡോ. സുഷമ പി .കെ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.സുരേഷ് വർഗ്ഗീസ്, ഡെപ്യൂട്ടി ഡി.ഇ.എം.ഒ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!