പ്രാദേശിക വാർത്തകൾ
ചലച്ചിത്ര നടി KPAC ലളിത അന്തരിച്ചു.കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു..


എറണാകുളത്ത് തൃപ്പൂണിത്തുറയിൽ, മകൻ, നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക
