ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയോ ? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ വസ്തുത എന്ത്?


ശബരിമലയില്‍ വീണ്ടും യുവതീപ്രവേശനം നടന്നെന്ന് വലിയ തോതിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി ശബരിമലയില്‍ തൊഴുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം. ചിരഞ്ജീവിയോടൊപ്പം ചിത്രത്തിലുള്ളത് യുവതിയാണെന്നും ഇത്തവണ തടയാൻ കഴിഞ്ഞില്ലേ എന്നുമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത്. എന്നാൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിയാണ് ചിത്രത്തിലുള്ളത്.
യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സ് പ്രായമുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.