Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം നവീകരിക്കാൻ 50 ലക്ഷം



വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ മിനി സിവിൽ സ്റ്റേഡിയം നവീകരിക്കാൻ പദ്ധതിെയാരുങ്ങുന്നു. സംസ്ഥാന സർക്കാർ ‘ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ’ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. 50 ലക്ഷംരൂപ വകയിരുത്തി ഫുട്‌ബോൾ, ബാഡ്മിന്റൻ, വോളീബോൾ എന്നിങ്ങനെ മൂന്നുതരത്തിലുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി വാഴൂർ സോമൻ എം.എൽ.എ. സ്ഥലം സന്ദർശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

മിനി സിവിൽ സ്റ്റേഡിയം നവീകരിക്കാൻ നടപടികളാരംഭിച്ചതോടെ കായികപ്രേമികൾ ആവേശത്തിലാണ്. പീരുമേട് മണ്ഡലത്തിൽ കായികപരിശീലനത്തിന് കാര്യമായ മൈതാനങ്ങളില്ലാത്തതിനാൽ എല്ലാവരും പ്രതീക്ഷയിലാണ്. പ്രോജക്ട് എൻജിനീയർ എസ്.ശിവ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഡി.അജിത്ത് എന്നിവരും എം.എൽ.എ.യോടൊപ്പമുണ്ടായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!