Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍

ഒരു മാധ്യമ പ്രവർത്തകൻ പാടി, മറ്റൊരു മാധ്യമ പ്രവർത്തകൻ അഭിനേതാവായി; “കണ്ടുവോ നീയും” മ്യൂസിക് ആൽബം പുറത്തിറങ്ങി



കട്ടപ്പന:ഒരു മാധ്യമ പ്രവർത്തകൻ പാടി, മറ്റൊരു മാധ്യമ പ്രവർത്തകൻ അഭിനേതാവായ കണ്ടുവോ നീയും എന്ന മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു.
ഭാര്യഭർത്താക്കന്മാർ നായികാനായകന്മാരായി അഭിനയിച്ചുവെന്ന പ്രത്യേകതയും ആൽബത്തിനുണ്ട്.പ്രമുഖ സിനിമ നിർമാണ കമ്പനിയായ ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്സ് ആണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. സുജാത ഫ്രാൻസിസ് രചനയും സംഗീതവും നിർവഹിച്ച ആൽബം ജയരാജ് കട്ടപ്പനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൽബത്തിൽ മാധ്യമപ്രവർത്തകനായ അഖിൽ ഫിലിപ്പ്, അശ്വതി വിജയൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനും അഭിനേതാവുമായ സൂര്യലാൽ കട്ടപ്പന ഭാര്യ ശ്യാമ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. അയ്യപ്പൻകോവിൽ, ചേറ്റുകുഴി. മാട്ടുക്കട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് ആൽബം ചിത്രീകരിച്ചത്. ഷൈജു ശിവൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ബിനോ കട്ടപ്പന ,സീനോയ് ജോൺ, എന്നിവരാണ് ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീപ് സുകുമാരൻ എഡിറ്റിങ്ങും ദീപു ഗ്രാമഫോൺ മിക്സിങ്ങും അഞ്ചു ജയരാജ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് മ ആൽബം പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി കണ്ണമുണ്ട, നഗരസഭാ ചെയർപേഴ്സൺ ബീന ജോബി, ജോർജി മാത്യു, തോമസ് ജോസ് ,എം.സി ബോബൻ എന്നിവർ പങ്കെടുത്തു..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!