മഹാത്മാ അയ്യങ്കാളിയുടെ അവിട്ടം ദിന ജന്മദിനാഘോഷം കെപിഎംഎസ് 3523 നമ്പർ കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

മഹാത്മാ അയ്യങ്കാളിയുടെ അവിട്ടം ദിന ജന്മദിനാഘോഷം കെപിഎംഎസ് .3523 നമ്പർ , കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ കട്ടപ്പന അംബേദ്കർ അയ്യങ്കാളിസ്മൃതി മണ്ഡപത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തിൽ പ്രവർത്തനമികവുകൊണ്ട് നായകനായി മാറിയ വ്യക്തിയാണ് മഹാത്മാ അയ്യങ്കാളിയെന്നും ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കെ തന്നെ രാജഭക്തിക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കാതെ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നും വില്ലുവണ്ടി സമരവും കല്ലുമാല സമരവും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ പൊതുവാശയം എന്ന വേറിട്ടസിദ്ധാന്തത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു Kpms ശാഖാ പ്രസിഡണ്ട് ബാബു വി കെ അധ്യക്ഷത വഹിച്ചു Akchms ജില്ലാ സെക്രട്ടറി ശശി വികെ മുഖ്യപ്രഭഷണം നടത്തി KSS ജില്ലാ സെക്രട്ടറി കെ ആർ രാജൻ Kpms . ഉടുമ്പൻ ചോല യൂണിയൻ മുൻ പ്രസിഡന്റെ AK രാജു രാജീവ് രാജു സുരേഷ് മൊഴിയാങ്കൽ സന്ധ്യ എസ് പ്രദീപ് പ്രഭാകരൻ ചന്ദ്രിക രാജു ഓമന രവി തുടങ്ങിയവർ സംസാരിച്ചു









































































