Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമായി ഹിറ്റ്‌മാന്‍



സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.

10-ാം ഓവറിൽ സിക്സർ പറത്തിയ രോഹിത് ടി20 ലോകകപ്പിൽ ഇതുവരെ 34 സിക്സുകൾ നേടിയിട്ടുണ്ട്. 33 സിക്സറുകൾ നേടിയ യുവരാജ് സിംഗിന്റെ റെക്കോർഡ് തകർത്താണ് രോഹിത് ഇപ്പോൾ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായി മാറിയിരിക്കുന്നത്.

ആദ്യ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സറുകൾ പറത്തി യുവരാജ് റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സറുകളുമായി കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!