പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശബരിമല ശ്രീകോവിലിൽ വിഷുദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു


ശബരിമല ശ്രീകോവിലിൽ വിഷു ദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിതരണം ചെയ്യും. അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകളാണ് ഭക്തർക്ക് നൽകുന്നത്. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ ലോക്കറ്റ് 77,200/- രൂപയുമാണ്. പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ ആഗ്രഹിക്കുന്നവർക്ക് WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്തർക്ക് ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ലോക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.