ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉൽഘാടനം 17 ന്
കട്ടപ്പന. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉൽഘാടനം 17 ന് മുന്നിന് നടക്കുമെന്ന് പ്രസിഡന്റ് ജിൽസൺ വർക്കി പത്ര സമ്മേളനത്തിൽ അറിയിച്ചു.സുവർണ ജുബിലീ സ്മാരകമായി നിർമ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉൽഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ഉടുമ്പഞ്ചോല എം എൽ എ എം എം മണി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖ യുടെ പ്രകാശന കർമ്മം നിർവഹിക്കും.
ടൂറിസം ഡോക്യൂമെന്ററിയുടെ ഉൽഘാടനം പഞ്ചായത്ത് ഡയറക്ടർ എഛ് ദിനേശൻ ഐ എ എസ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ പൗലോസ് ഹരിത കർമ സേന ഇൻഷുറൻസ് പ്രകാശനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ ഫോട്ടോ ഗാലറി യുടെ ഉൽഘാടനം നിർവഹിക്കും.
പഴയ പഞ്ചായത്ത് ഓഫീസിൽ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പ്രവർത്തിച്ചിരുന്നത്. പുതിയ ഓഫീസിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്റ്റാൻഡിങ് കമിറ്റി ചെയര്മാന്മാർക്കും ഉള്ള ഓഫീസ് റും, കോൺഫറൻസ് ഹാൾ, വിസിറ്റിംഗ് റൂം, കുടുമ്പശ്രീ ഓഫീസ്, തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കുടിയാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഇരട്ടയാർ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒൻപത് കടമുറികളോടെയാണ് ഷോപ്പിംഗ് കോംപ്ലസ് നിർമ്മിച്ചത്.
ബസ് സ്റ്റാൻഡിനോട് ചേർന്ന് പഞ്ചായത്ത് ഓഫീസും വരുന്നതോടെ ആളുകൾക്ക് വളരെ വേഗം പഞ്ചായത്ത് ഓഫീസിൽ എത്തി കാര്യം സാധിച്ചു മടങ്ങാനാവും.പത്ര സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബിൻസി ജോണി, പഞ്ചായത്തു അംഗങ്ങളായ രതീഷ് എ എസ്, സിനി മാത്യു, രജനി സജി, ജിഷ ഷാജി,ആനന്ദ് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.