പ്രധാന വാര്‍ത്തകള്‍
ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുന്നു; പരിശോധന കൂട്ടി തമിഴ്നാട്
കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോൺ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ വാളയാറിൽ പരിശോധന കൂട്ടി തമിഴ്നാട്. രണ്ട് ഡോസ് വാക്സീനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി.
രേഖകളില്ലാതെ വരുന്ന വാഹന യാത്രികരെ മടക്കിയയച്ചു തുടങ്ങി. നിലവിലെ സ്ഥിതിക്ക് വ്യത്യാസമുണ്ടായാൽ അടുത്തദിവസം മുതൽ പരിശോധനയുടെ വ്യാപ്തി കൂട്ടുമെന്ന് കോയമ്പത്തൂർ ജില്ലാഭരണകൂടം അറിയിച്ചു.