പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം

പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിച്ചിരിക്കുന്നത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നു. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും, തീപിടിച്ചതിന് തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. ടയറാണ് കത്തുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.