മാതാപിതാക്കൾക്കൊപ്പം കുമളി ശാസ്താനടയിലെ ബന്ധുവീട്ടിലെത്തിയ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ ;തമിഴ്നാട് കെ. ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കട്ടപ്പന :മാതാപിതാക്കൾക്കൊപ്പം കുമളി ശാസ്താനടയിലെ ബന്ധുവീട്ടിലെത്തിയ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ ;തമിഴ്നാട് കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്ശാസ്താനടയിലെ ബന്ധുവിന്റെ മരണാരന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്കൊപ്പം മൂന്ന് വയസ്സുകാരനുമെത്തിയത്.
തുടർന്ന് ഇന്നലെ വൈകിട്ടോടെ കുട്ടിയെ കാണാതാകുകയായിരുന്നു.തുടർന്ന് പൊലീസും, ബന്ധുക്കളും പരിസര പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ കണ്ടെത്തിയത്.കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടു കുമളി പോലീസ് കേസ് എടുക്കുകയും അന്വഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെ മൃതദ്ദേഹം കുളത്തിൽ നിന്നും ലഭിക്കുന്നത്. മറ്റു കുട്ടികൾക്കൊപ്പം കുളത്തിന് സമീപത്ത് എത്തിയപ്പോൾ ഉണ്ടായ അപകടം ആകാം മരണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം.കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള തുടർ നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി