Idukki വാര്‍ത്തകള്‍
തപോഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തപോഗിരി വിശ്രമാശ്രമമായ ചെമ്മണ്ണ് ശിശുഭാനന്ദശക്തി ആശ്രമത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്

തപോഗിരിലേക്ക് എത്തുന്ന പദയാത്ര സംഘങ്ങളും ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ മൂന്നുദിവസം തപസ്സ് അനുഷ്ടിച്ച ചെമ്മണ്ണിൽ എത്തി നേർച്ച കാഴ്ചകൾ അർപ്പിച്ച് വിശ്രമിച്ച ശേഷമാണ് തപോമല ചവിട്ടിയത്. ഈ വർഷവും എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ശാഖാ ഭാരവാഹികൾ ഒരുക്കിയിരുന്നു ശാഖ ആചര്യൻ കെ ജി സുരേഷ് സെക്രട്ടറി സുധീഷ്, ശശി, പ്രദീപ്, സജി, തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചു













































































































































