നാട്ടുവാര്‍ത്തകള്‍
സിമന്‍റിനും കമ്പിക്കും വില കുറഞ്ഞു ; നിർമാണമേഖലയിൽ ആശ്വാസം


കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കൂടിയ സിമന്റ്, കമ്പി വില അൽപ്പം താഴ്ന്നത് നിർമാണ മേഖലക്ക് വലിയ ആശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി. 80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികൾക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാൻ നിർമാണമേഖലയിലുള്ളവർ നടത്തിയ ഇടപെടലും വിലയിടിയാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
അതേസമയം പുതുവർഷത്തോടെ വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിർമ്മാണരംഗത്തുള്ളവർ പറയുന്നു.ജനുവരി മുതലാണ് സാധാരണ നിർമ്മാണ മേഖല ചൂട് പിടിക്കാറ്.തന്നെയുമല്ല സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ നിർമ്മാണ മേഖലയെ ഏതു വിധം നോക്കി കാണുന്നു എന്നതും പ്രധാനപ്പെട്ടതാണ്.