നാട്ടുവാര്‍ത്തകള്‍
തേനീച്ച വളര്‍ത്തല്‍ – അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എസ്.സി.എ.-എസ്.സി.പി. പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിപിഎല്‍ കാരില്‍ നിന്നും സൗജന്യ തേനീച്ചവളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പെന്റോടുകൂടി പരിശീലനവും, സൗജന്യമായി 5 തേനീച്ചപ്പെട്ടികള്‍ കോളനി സഹിതം നല്കുന്നു.
താത്പര്യമുള്ളവര്‍ ബയോഡേറ്റാ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2022 ജനുവരി 15 നു മുമ്പ് നേരിട്ടോ, പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പുളിമൂട്ടില്‍ ബില്‍ഡിംഗ്, ഇടുക്കി റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04862-222344