ഒമിക്രോൺ രോഗ ബാധിതർ ഉയരുന്നു. രാജ്യം കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാൻ സാധ്യത…
ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം. രോഗബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 141 രോഗികളാണ് ഉള്ളത്ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കര്‍ണാടകയില്‍ 28 മുതല്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. സ്വകാര്യ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.
ഡല്‍ഹിയിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. നാളെ മുതലാണ് നിയന്ത്രണം. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഇന്നലെ 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 57 ആയി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, വാക്‌സിനെടുക്കാത്തവര്‍ ഉടന്‍തന്നെ എടുക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം സാഹചര്യം വിലയിരുത്തും.