നാട്ടുവാര്‍ത്തകള്‍
ലോഗോയും ടൈറ്റില്‍ നെയിമും ക്ഷണിക്കുന്നു


ഇടുക്കി ജില്ലയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് അനുയോജ്യമായ ലോഗോയും ടൈറ്റില്‍ നെയിമും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും ടൈറ്റില്‍ നെയിമിനും ആകര്‍ഷകമായ സമ്മാനം നല്‍കും. എന്‍ട്രികള്‍ ഡിസംബര്‍ 27 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാ കളക്ടര്‍, കളക്ട്രേറ്റ്, പൈനാവ് പി.ഒ, ഇടുക്കി – 685603 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭ്യമാക്കണം. വൈകി ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 232242
