കട്ടപ്പന ഗവ. കോളേജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അക്കാദമിക്അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള സെമിനാറും കൗൺസിലിങ്ങും സംഘടിപ്പിച്ചു.
കട്ടപ്പന ഗവ. കോളേജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അക്കാദമിക്
അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള സെമിനാറും കൗൺസിലിങ്ങും സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർഥികളുടെ ഉന്നമനത്തിനായി എങ്ങിനെ മാതാപിതാക്കൾക്ക് പ്രവർത്തിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി തിങ്കളാഴ്ച്ച പുതുക്കടയിലാണ് സെമിനാർ നടത്തിയത്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് അജേഷ് മോഹൻ അധ്യക്ഷനായി. ഷീബ സത്യനാഥ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ മനുവൽ, രജനി രവി, പിടിഎ വെെസ് പ്രസിഡന്റ് ജാൻസി ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാഭ്യാസരംഗത്തെ ന്യുനതകളെകുറിച്ച് കട്ടപ്പന ഗവ. കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.ടി. എ അരുൺകുമാർ സംസാരിച്ചു. തുടർന്ന് സെെക്കോളജിസ്റ്റ് പരിത്ര ജോസഫ് ഇഫക്ടീവ് പേരന്റിങ് ക്ലാസെടുത്തു.സ്കൂൾ വിദ്യാഭ്യാസത്തെയും അതിന്റെ സവിശേഷതകളെയും കുറിച്ച് ഹിസ്റ്ററി അധ്യാപകൻ മുഹമ്മദ് ഷമീർ സംസാരിച്ചു.