കേന്ദ്ര വനനിയമത്തിലെ ചട്ടം 62 ഭേദഗതി ചെയ്യണമെന്ന് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്
കട്ടപ്പന :കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രവനനിയമത്തിലെ ചട്ടം 62 ഭേദഗതി ചെയ്യണമെന്ന് കേരള കർഷക യൂണിയൻ ( എം ) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം.ഫോറസ്റ്റ് -റവന്യൂ ഉദ്യോഗസ്ഥരുടെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, രാസവള വിലവർധന പിൻവലിക്കുക, കൃഷി നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുക, കാർഷിക കടങ്ങൾക്ക് മൊറട്ടോറിയവും പലിശയിളവും അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കർഷക യൂണിയൻ സമരത്തിലൂടെ ആവശ്യപ്പെട്ടത്.കർഷക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു.ധർണ്ണയിൽ കർഷക യൂണിയൻ ജില്ലാ ഭാരവാഹികളായ
മാത്യു പൊട്ടംപ്ലാക്കൽ, ജിജി വാളിയംപ്ലാക്കൽ, തോമസ് ഉള്ളാട്ട്, വിക്ടർ മൂന്നാർ,ജോർജ് മാക്സിൻ തുടങ്ങിയവർ പ്രസംഗിച്ചു.