ഇടുക്കിപ്രധാന വാര്‍ത്തകള്‍
ബീഫ് കഴിച്ചതിന്റെ പേരിൽ ഊര് വിലക്ക്, സംഭവം ഇടുക്കിയിലെ ആദിവാസിക്കുടികളിൽ
ബീഫ് കഴിച്ചതിന്റെ പേരില്‍ യുവാക്കളെ ഊരു വിലക്കിയതായി പരാതി. മറയൂര്‍ പെരിടകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി,കൂത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കളെയാണ് വിലക്കിയത്.ഊരിലെ അചാരത്തിനും വിശ്വാസത്തിനും എതിരായി യുവാക്കള്‍ ബീഫ് കഴിച്ചെന്നാണ് കുറ്റം. ഇവര്‍ ടൗണിലെ ഹോട്ടലില്‍ പോയി ബീഫ് കഴിച്ചെന്നും ഇറച്ചി വാങ്ങിവന്ന് പാകം ചെയ്തെന്നുമാണ് ഊരു കൂട്ടത്തിന്റെ കണ്ടെത്തല്‍.
ഊരിൽ നിന്നും വിലക്കിയതോടെ ഇവർക്ക് വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ സാധിക്കുന്നില്ല. കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം.
അതേസമയം, സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.