തൊടുപുഴനാട്ടുവാര്‍ത്തകള്‍
സിവിൽ ഡിഫൻസ് ഡേ ആചരിച്ചു.
സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽ വച്ച് ആഘോഷിച്ചു. ഇടുക്കി ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യകോസ് പതാക ഉയർത്തി, സേന അംഗങ്ങൾക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് 6 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.2019 ഡിസംബർ മാസം 10ന് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്.ജില്ലാ തലത്തിൽ നടന്ന ആഘോഷ പരിപാടിക്ക്
തൊടുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ പീ.വി.രാജൻ,ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ .കെ.എം.നാസർ, സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ എബി എൽദോ
തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും, ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് വാർഡൻമ്മാരും ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.